---
title: "ജില്ലയിലെ തദ്ദേശ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു "
english_title: "Farewell and honoring was organized for the retired employees of the local department of the district t perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123982/farewell-and-honoring-was-organized-for-the-retired-employees-of-the-local-department-of-the-district-t-perambra"
published_at: "2023-06-21T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492bb19828cf_1_aq2.JPG"
keywords: []
---

# ജില്ലയിലെ തദ്ദേശ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ വകുപ്പില്‍ നിന്ന് വിരമിച്ച 32 ജീവനക്കാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

## Article Content

**പേരാമ്പ്ര:** തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ വകുപ്പില്‍ നിന്ന് വിരമിച്ച 32 ജീവനക്കാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ജീവനക്കാരുടെ യാത്രയയപ്പിന്റെ ഭാഗമായി വി.വി ദക്ഷിണമൂര്‍ത്തി ഹാളില്‍ നടന്ന ചടങ്ങ് തദ്ദേശ വകുപ്പ് ജോയിന്റ്  ഡയറക്റ്റര്‍ പി.ടി പ്രസാദ് ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് ഡയരക്ടര്‍ കെ.വി രവി കുമാര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് മുഖ്യഥിതിയായി.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123982/farewell-and-honoring-was-organized-for-the-retired-employees-of-the-local-department-of-the-district-t-perambra)