---
title: "താലൂക്ക് ആശുപത്രിയില്‍ കാഴ്ച പരിശോധന ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു"
english_title: "Modern vision testing equipment has been installed in the taluk hospital at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124015/modern-vision-testing-equipment-has-been-installed-in-the-taluk-hospital-at-perambra"
published_at: "2023-06-21T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492d55cb8130_1_eye.JPG"
keywords: []
---

# താലൂക്ക് ആശുപത്രിയില്‍ കാഴ്ച പരിശോധന ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍** **കാഴ്ച പരിശോധന ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍** **കാഴ്ച പരിശോധന ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

5 ലക്ഷം രൂപ വിലയുള്ള ഓട്ടോ റിഫ്രാക്ടോ കിരട്ടോമീറ്റര്‍ ആധുനിക ഉപകരണമായ സ്‌ളിറ്റ് ലാംപ് എന്നിവയാണ് നേത്രരോഗ വിഭാഗത്തില്‍ സ്ഥാപിച്ചത്.

രോഗികള്‍ക്ക് സാജന്യമായി ഈ ഉപകരണങ്ങളുടെ സേവനം ലഭ്യമാകും. ചടങ്ങില്‍ ഒപ്‌റ്റോളജിസ്റ്റ് എം ഷെരീഫ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ഗോപാലകൃഷ്ണന്‍, ഡോ: അസ്ലം ഫാറൂഖ്, ഹെഡ് നഴ്‌സുമാരായ കെ ജിനിമോള്‍, പി.കെ രതി, എച്ച്എസ് പി.വി മനോജ് കുമാര്‍, പിആര്‍ഒ എം.കെ സിനില, എ.കെ തറുവൈ ഹാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124015/modern-vision-testing-equipment-has-been-installed-in-the-taluk-hospital-at-perambra)