---
title: "കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂള്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു "
english_title: "Karma Residents' Association organized the  avidanallur prathibha sangamam at koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124022/karma-residents-association-organized-the-avidanallur-prathibha-sangamam-at-koottalida"
published_at: "2023-06-21T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492da44c8405_1_koottalida.JPG"
keywords: []
---

# കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂള്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കൂട്ടാലിട :** കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂരിന്റ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

## Article Content

**കൂട്ടാലിട :** കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂരിന്റ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

എസ്എസ്എല്‍സി ഉന്നത വിജയികളെയും, എന്‍.എന്‍. കക്കാട് ഗവ. ഹൈസ്‌കൂളിനെയും, പ്രധാനധ്യാപകന്‍ ദേവാനന്ദനെയും ചടങ്ങില്‍ അനുമോദിച്ചു.

വി.രാജന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാരം പ്രധാനധ്യാപകനും, സ്‌കൂളിനുള്ള ഉപഹാരം റിട്ട. നായിബ് സുബേദാര്‍ സി.എന്‍. അയ്യപ്പനും വിതരണം ചെയ്തു.

കെ.പി പ്രഭീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.എം സുഭാഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124022/karma-residents-association-organized-the-avidanallur-prathibha-sangamam-at-koottalida)