---
title: "യോഗ ദിന ക്ലാസ്സും പരിശീലന പരിപാടിയും സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി "
english_title: "Perampra Taluk Hospital organized yoga day class and training program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124081/perampra-taluk-hospital-organized-yoga-day-class-and-training-program"
published_at: "2023-06-21T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930ad970dc9_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# യോഗ ദിന ക്ലാസ്സും പരിശീലന പരിപാടിയും സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര: **അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ യോഗ ദിന ക്ലാസ്സും, പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ യോഗ ദിന ക്ലാസ്സും, പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോക്ടര്‍ അനുഷ അധ്യക്ഷയായി. യോഗ ഫസിലിറ്റേറ്റര്‍ പി.രമേശന്‍ ക്ലാസ്സ് എടുത്തു. ബ്ലോക്ക് മെമ്പര്‍ കെ.കെ ലിസി ആശംസ അര്‍പ്പിച്ചു.

പി.വി. മനോജ് കുമാര്‍ സ്വാഗതവും സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പ്രസ്റ്റീന സീമ നന്ദിയും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും, ആശ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124081/perampra-taluk-hospital-organized-yoga-day-class-and-training-program)