---
title: "മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം; കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്രയില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു "
english_title: "Solidarity to the people of Manipur; Kerala Congress (M) organized a protest rally in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124175/solidarity-to-the-people-of-manipur-kerala-congress-m-organized-a-protest-rally-in-perambra"
published_at: "2023-06-22T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493e317a0443_1_pj.JPG"
keywords: []
---

# മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം; കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്രയില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ കലാപത്തേക്കാള്‍ ഭയാനകം പ്രധാനമന്ത്രിയുടെ മൗനമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ്  ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.

ജില്ല ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, വനിത കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിജി വിനോദ്, പ്രകാശന്‍ കിഴക്കയില്‍, ജോര്‍ജ് ഫിലിപ്പ്, അബ്രഹാം പള്ളിത്താഴത്ത്, സെബാസ്റ്റ്യന്‍ കപ്പിലാം മൂട്ടില്‍, ആന്റണി തോണക്കര, സുരേഷ് മുതുവണ്ണാച്ച, മനോജ് പാലേരി, ജോയി പനമറ്റത്തില്‍, ബിനേഷ് കിഴക്കേടത്ത്, ജോണ്‍ ചേരോലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124175/solidarity-to-the-people-of-manipur-kerala-congress-m-organized-a-protest-rally-in-perambra)