---
title: "യോഗാ ദിനാചരണവും യോഗാ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "Organized Yoga Day celebration and Yoga Club Inauguration at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124204/organized-yoga-day-celebration-and-yoga-club-inauguration-at-nochad"
published_at: "2023-06-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യോഗാ ദിനാചരണവും യോഗാ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത്, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒമ്പതാമത് ആയുര്‍വേദ ദിനം സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത്, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒമ്പതാമത് ആയുര്‍വേദ ദിനം സമുചിതമായി ആചരിച്ചു.

ഇതോടനുബന്ധിച്ച് പതിമൂന്നാം വാര്‍ഡില്‍ ആരംഭിക്കുന്ന യോഗാ ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

കണ്ണിന്റെ ആരോഗ്യത്തിന് യോഗ എന്ന വിഷയത്തില്‍ ഡോക്ടര്‍ അഞ്ചുവും സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ എന്ന വിഷയത്തില്‍ ഡോക്ടര്‍ രമ്യയും ക്ലാസ് നയിച്ചു. യോഗ പരിശീലകന്‍ ഷിഖിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനവും നടത്തി.

നൊച്ചാട് ഹൈസ്‌കൂള്‍ യോഗ ക്ലബ് വിദ്യാര്‍ത്ഥികള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജീവനക്കാരുടെ യോഗാ ഡാന്‍സ് പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, വാര്‍ഡ് അംഗം സനില ചെറുവറ്റ, ഡോ: പ്രിയേന്ദു, എച്ച്എംസി അംഗം പ്രകാശ്, നൊച്ചാട് ഹൈസ്‌കൂള്‍ അധ്യാപകന്‍ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാ വാര്‍ഡുകളിലും യോഗ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ജീവിതശൈലിക്കെതിരെയുള്ള ബോധവല്‍ക്കരണം ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചു.

ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോക്ടര്‍ റീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124204/organized-yoga-day-celebration-and-yoga-club-inauguration-at-nochad)