---
title: "മഴവില്‍ ലയം മഴവില്‍ അരങ്ങ് മഴവില്‍ നടനം ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും സംഘടിപ്പിച്ചു"
english_title: "Mazhavil Layam Mazhavil Arang Mazhavil Natanam organized the  Inauguration and World Music Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124257/mazhavil-layam-mazhavil-arang-mazhavil-natanam-organized-the-inauguration-and-world-music-day-celebrations"
published_at: "2023-06-22T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941e4d9e3e3_1_layam.JPG"
keywords: []
---

# മഴവില്‍ ലയം മഴവില്‍ അരങ്ങ് മഴവില്‍ നടനം ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഴവില്‍ കലാ കൂട്ടായ്മയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഴവില്‍ കലാ കൂട്ടായ്മയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും സംഘടിപ്പിച്ചു.

മഴവില്‍ കലാ കൂട്ടായ്മയുടെ സംഗീത വിഭാഗമായ മഴവില്‍ ലയവും അഭിനയ വിഭാഗമായ മഴവില്‍ അരങ്ങും നൃത്ത വിഭാഗമായ മഴവില്‍ നടനവും ലോക സംഗീത ദിനാഘോഷവും പ്രശസ്ത ഗായകന്‍ ഇന്‍സാഫ് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്  സത്യന്‍ കുളിയാപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗായിക സിബി സുമ മുഖ്യാതിഥിയായി. പ്രധാനധ്യാപകന്‍ ടീ. മുനാസ് ഉപഹാര സമര്‍പ്പണം നടത്തി.

സ്റ്റാഫ് സെക്രട്ടറി ടി.എം സുരേഷ് ബാബു, മഴവില്‍ അരങ്ങ് കോഡിനേറ്റര്‍ ടി.കെ അനീഷ്, മഴവില്‍ നടനം കോഡിനേറ്റര്‍ സാജിറ, പ്രൈമറി വിഭാഗം മഴവില്‍ കോഡിനേറ്റര്‍ എ.കെ സുരേഷ് ബാബു, ഡെപ്യൂട്ടി എച്ച്എം ഷീജ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മഴവില്‍ കലാ കൂട്ടായ്മയുടെ വിവിധ ഉപ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അവതരിപ്പിച്ച മഴവില്‍ വര്‍ണ്ണങ്ങളില്‍ ഗാനമേള, ഏകാഭിനയം, നൃത്തനൃത്യങ്ങള്‍, ഉപകരണ സംഗീതങ്ങളുടെ അവതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ സി രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഴവില്‍ ലയം കോഡിനേറ്റര്‍ ജിഷിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124257/mazhavil-layam-mazhavil-arang-mazhavil-natanam-organized-the-inauguration-and-world-music-day-celebrations)