---
title: "വ്യാജ രേഖ ചമച്ച് അധ്യാപ ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യയെ സംരക്ഷിച്ചവരെയും അറസ്റ്റ് ചെയ്യണം; ബിജെപി"
english_title: "Those who protected Vidya should also be arrested; The BJP at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124276/those-who-protected-vidya-should-also-be-arrested-the-bjp-at-perambra"
published_at: "2023-06-22T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494309c73dd7_1_ar2.JPG"
keywords: []
---

# വ്യാജ രേഖ ചമച്ച് അധ്യാപ ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ച വിദ്യയെ സംരക്ഷിച്ചവരെയും അറസ്റ്റ് ചെയ്യണം; ബിജെപി

> **Lead Summary:** ** പേരാമ്പ്ര:** വ്യാജ രേഖ ചമച്ച് അധ്യാപ ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ച കെ വിദ്യയെ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ബിജെപി വിദ്യയെ അറസ്റ്റ് ചെയ്ത വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

** പേരാമ്പ്ര:** വ്യാജ രേഖ ചമച്ച് അധ്യാപ ജോലി തട്ടിയെടുക്കാന്‍ ശ്രമിച്ച കെ വിദ്യയെ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ബിജെപി വിദ്യയെ അറസ്റ്റ് ചെയ്ത വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

സിപിഎമ്മിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി പൊലീസ് അറസ്റ്റ് ചെയ്തത് എവിടുന്നാണെന്ന് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ആവളയിലെ ഒരു വീട്ടില്‍ വെച്ചാണ് വിദ്യയെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

സിപിഎം നേതാക്കളുടെ അറിവോട് കൂടിയാണ് വിദ്യയെ ആവളയിലെ വീട്ടില്‍ താമസിപ്പിച്ചതെന്ന് പകല്‍ പോലെ വ്യക്തമായിട്ടും ഇതിന് നേതൃത്ത്വം കൊടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പൊലീസ് സിപിഎം അവിശുദ്ധ കൂട്ട്‌കെട്ടിന്റെ ഭാഗമാണെന്നും ബിജെപി ആരോപിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ മാര്‍ച്ച് ആവള മഠത്തില്‍ മുക്കില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധ മാര്‍ച്ച് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു.

കെ.കെ. രജീഷ്, ജുബിന്‍ ബാലകൃഷ്ണന്‍, എം സായി ദാസ്, നവനീത് കൃഷ്ണന്‍, ടി.എം ഹരിദാസ് , കെ.പി ബാബു, കെ.കെ സജീവന്‍, ബാബു പിലാറത്ത്, ശ്രീകേഷ് കുട്ടോത്ത്, കെ.പി.ടി വത്സലന്‍, ബാബു മരുതിയാട്ട്, പി.എം സജീവന്‍, ടി.വി ബാബു, കെ.പി കുഞ്ഞി കണാരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124276/those-who-protected-vidya-should-also-be-arrested-the-bjp-at-perambra)