---
title: "വിദ്യയെ ഒളിവില്‍ താമസിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് "
english_title: "March to Mepayur Police Station demanding the arrest of Vidya's absconders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124286/march-to-mepayur-police-station-demanding-the-arrest-of-vidyas-absconders-in-fake-certificate-case"
published_at: "2023-06-22T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649441b9d9bed_MARCH_MEPPAYUR_AT.jpg"
keywords: []
---

# വിദ്യയെ ഒളിവില്‍ താമസിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് 

> **Lead Summary:** ** മേപ്പയ്യൂര്‍ **: വിദ്യയെ ഒളിവില്‍ താമസിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

** മേപ്പയ്യൂര്‍ **: വിദ്യയെ ഒളിവില്‍ താമസിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പ്രകടനക്കാരെ തടയാന്‍ പൊലീസ് ബാരിക്കേടുകളോന്നും സ്ഥാപിക്കാതിരുന്നത് പ്രതിഷേധക്കാരെ സ്‌റ്റേഷന്റെ വരാന്തവരെ എത്തിക്കുന്നതിന് ഇടയായി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ പൊലീസ് തടയുകയായിരുന്നു.

ഇതേ സമയം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി മാര്‍ച്ചുമായി എത്തിയതോടെ രണ്ടുകൂട്ടരും സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ഏറെ നേരം ഉന്തും തള്ളിനും ഇടയാക്കി.

ഇത് സ്‌റ്റേഷന്‍ പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു.

മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യയുടെ ഒളിത്താവളം പൊലീസ് വ്യക്തമാക്കണമെന്നും 48 മണിക്കൂറിനകം വിദ്യയെ ഒളിവില്‍ താമസിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസിസി സെക്രട്ടറി ഇ. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, മഠത്തില്‍ നാണു, കെ.പി രാമചന്ദ്രന്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത്, രാജേഷ് കീഴരിയൂര്‍, കെഎസ്്‌യു ജില്ല് പ്രസിഡന്റ് വി.ടി സൂരജ്, എസ് സുനന്ദ്, കെ.പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് ഇടത്തില്‍ ശിവന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.കെ സുരേന്ദ്രന്‍, സി.എം ബാബു, കിഷോര്‍ കാന്ത് മുയിപ്പോത്ത്, ആര്‍.പി ഷോഭിഷ്, പൂക്കോട്ട് ബാബുരാജ്, ഇ.കെ മുഹമ്മദ് ബഷീര്‍, ഡി. റിഞ്ജു രാജ്, സി.പി സുഹനാഥ്, ശ്രീഷ ഗണേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പൊലീസ് ഇന്‍സ്പക്ടര്‍മാരായ ബിനു തോമസ്, കെ.പി. സുനില്‍ കുമാര്‍, കെ. സുഷീര്‍, സബ്ബ് ഇന്‍സ്പക്ടര്‍മാരായ സതീശന്‍ വാഴോത്ത്, കെ. ജിതിന്‍ വാസ്, എന്‍.കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് തടഞ്ഞത്. ഗതാഗതം തടഞ്ഞ് റോഡ് ഉപരോധിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124286/march-to-mepayur-police-station-demanding-the-arrest-of-vidyas-absconders-in-fake-certificate-case)