---
title: "അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കടിയങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ മരിച്ചു "
english_title: "Kadiyangade auto driver who was injured in the accident died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124535/kadiyangade-auto-driver-who-was-injured-in-the-accident-died"
published_at: "2023-06-23T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a9d055759_0000_ATTACH_ABHILASH.JPG"
keywords: []
---

# അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കടിയങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ മരിച്ചു 

> **Lead Summary:**  **കടിയങ്ങാട്: ** ഇന്നലെ ചെമ്പനോടയില്‍ അപകടത്തില്‍ പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.

## Article Content

 **കടിയങ്ങാട്: ** ഇന്നലെ ചെമ്പനോടയില്‍ അപകടത്തില്‍ പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.

കടിയങ്ങാട് മഹിമ ഏരംതോട്ടത്തില്‍ കേരിമഠത്തില്‍ പരേതനായ ബാലന്‍ നായരുടെ മകന്‍ അഭിലാഷ് (42) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ചെമ്പനോടയില്‍ ഓട്ടം പോയി തിരിച്ചു വരുന്നതിനിടയില്‍ എതിരെ വന്ന ഇരു ചക്രവാഹനത്തില്‍ തട്ടി ഓേട്ടാ മറിയുകയായിരുന്നു.

പരുക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സക്കിടെ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കടിയങ്ങാട് ടൗണിലെ ഓട്ടോ ഡ്രൈവറും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

മാതാവ് പരേതയായ ശോഭന. ഭാര്യ ഷീബ. മക്കള്‍ അശ്വന്ത്, അനുവിന്ദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍ രജിലീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124535/kadiyangade-auto-driver-who-was-injured-in-the-accident-died)