---
title: "സുധാകരന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം "
english_title: "Arrest of Sudhakaran; Protest by Congress workers in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124643/arrest-of-sudhakaran-protest-by-congress-workers-in-perambra"
published_at: "2023-06-24T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64967d6744be1_1_prekadanam.JPG"
keywords: []
---

# സുധാകരന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം 

> **Lead Summary:** **പേരാമ്പ്ര: **കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.ടി സത്യന്‍, ഷാജു പൊന്‍പറ, ഇ.പി മുഹമ്മദ്, കെ.സി രവീന്ദ്രന്‍, പി.സി കുഞ്ഞമ്മദ്, സത്യന്‍ കല്ലൂര്‍, ബഷീര്‍ പരിയാരം, വി.പി സുരേഷ്, ആര്‍.കെ രജീഷ്‌കുമാര്‍, പി.കെ മജീദ്, കെ.പി മായന്‍ കുട്ടി, രമേശന്‍ മഠത്തില്‍, സത്താര്‍ മരുതേരി, കെ.സി അനീഷ്, സായൂജ് അമ്പലക്കണ്ടി, എസ്. അഭിമന്യു എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്താളിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സി. പ്രേമന്‍, ഇ.ടി. സത്യന്‍, പി.സി. രാധാകൃഷ്ണന്‍, ബിനോയ് ശ്രീവിലാസ്, ടി.വി. മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124643/arrest-of-sudhakaran-protest-by-congress-workers-in-perambra)