---
title: "വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂര്‍ കുട്ടോത്ത് നിന്ന്, സിപിഐഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന്  കോണ്‍ഗ്രസ്"
english_title: "Vidya was detained from Mappayyur Kutoth, Congress wants to probe the role of top CPIM leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124671/vidya-was-detained-from-mappayyur-kutoth-congress-wants-to-probe-the-role-of-top-cpim-leaders"
published_at: "2023-06-24T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969038e1ce9_1_dcc.JPG"
keywords: []
---

# വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂര്‍ കുട്ടോത്ത് നിന്ന്, സിപിഐഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന്  കോണ്‍ഗ്രസ്

> **Lead Summary:** ** പേരാമ്പ്ര:** ആവളയില്‍ വിദ്യയെ ഒളിവില്‍ താമസിപ്പിക്കുവാന്‍ സഹായം ചെയ്തു കൊടുത്ത സിപിഎം നേതാക്കളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ആവളയില്‍ വിദ്യയെ ഒളിവില്‍ താമസിപ്പിക്കുവാന്‍ സഹായം ചെയ്തു കൊടുത്ത സിപിഎം നേതാക്കളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു.

വ്യാജരേഖ കേസ്സില്‍ പ്രതിയായ കെ. വിദ്യയെ കസ്റ്റഡിയില്‍ എടുത്തത് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ആവള കുട്ടോത്ത് നിന്ന് തന്നെയാണെന്നും വിദ്യയ്ക്ക് ഒളി താവളം ഒരുക്കിയത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പടെ ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മേപ്പയില്‍ കുട്ടോത്ത് എന്ന് മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്നും മേപ്പയില്‍ കുട്ടോത്ത് താവളം ഒരുക്കി എന്ന് ഇപ്പോള്‍ പൊലീസ് പറയുന്ന റോവിന്‍ ഡമ്മി പ്രതിയാണെന്നും സിപിഐഎം ഉന്നത നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടി നല്‍കിയ ബിനാമി പ്രതിയാണ് റോവിനെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ സത്യം വെളിച്ചത്തു വരുമെന്നും ആവളയിലെ പരിക്ഷത്ത് നേതാവ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യണമെന്നും ജൂണ്‍ 21 ന് രാത്രി 7.30 മണി മുതല്‍ കേരളത്തിലെ കൈരളി ചാനല്‍ ഉള്‍പ്പടെ എല്ലാ ദൃശ്യ മാദ്ധ്യമങ്ങളും 22 ന് ദേശാഭിമാനി ഉള്‍പ്പടെ എല്ലാ പത്രമാദ്ധ്യമങ്ങളും ഈ വസ്തുത റിപ്പോര്‍ട്ട് ചെയ്തതാണെന്നും. 21 ന് രാത്രി തന്നെ ആവളയിലും മേപ്പയ്യൂരും ജനങ്ങള്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നുവെന്നും ആ സമയത്തൊന്നും എന്തുകൊണ്ടു സ്ഥലം മാറിയ കാര്യം ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയില്ല.

സിപിഐഎം നേതൃത്യവും പൊലീസും നടത്തിയ ഉന്നതതല ഗൂഡാലോചനയ്ക്കു ശേഷമാണ് സ്ഥലം മാറിയത്. കോഴിക്കോട് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണ് പ്രതിക്ക് ആവളയില്‍ ഒളിത്താവളമൊരുക്കിയതെന്നും ഇതില്‍ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാണ്. കൃത്യമായി അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സും യുഡിഎഫും പ്രതിഷേധങ്ങള്‍ സംലടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

സിപിഎം നേതൃത്വത്തിന്റെ കൃത്യമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒളിത്താമസത്തിന്റെ ഉത്തവാദിത്വം പുതിയ കക്ഷിയെ കൊണ്ട് എടുപ്പിച്ചത് . അദ്ദേഹത്തിനെതിരെ ഒളിവില്‍ താമസിപ്പിച്ചതിന് കേസ്സെടുക്കില്ല എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നതെന്നും അതുകൊണ്ടു തന്നെ ആവളയില്‍ വിദ്യയെ ഒളിവില്‍ താമസിപ്പിക്കുവാന്‍ സഹായം ചെയ്തു കൊടുത്ത സിപിഎം നേതാക്കളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഡിവൈഎസ്പി ഓഫീസ് മാര്‍ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124671/vidya-was-detained-from-mappayyur-kutoth-congress-wants-to-probe-the-role-of-top-cpim-leaders)