---
title: "തങ്കമല ക്വാറി അടച്ചു പൂട്ടണം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Thangamala Quarry should be closed and people's life and property should be protected; Constituency Congress Committe at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124691/thangamala-quarry-should-be-closed-and-peoples-life-and-property-should-be-protected-constituency-congress-committe-at-perambra"
published_at: "2023-06-24T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969d5ce9eb5_1_axw.JPG"
keywords: []
---

# തങ്കമല ക്വാറി അടച്ചു പൂട്ടണം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **കീഴരിയൂര്‍: **കീഴരിയൂര്‍ തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.

## Article Content

**കീഴരിയൂര്‍: **കീഴരിയൂര്‍ തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.

നൂറു കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വിളിച്ചു വരുത്തുന്ന തരത്തില്‍ കീഴരിയൂര്‍ തങ്കമലയിലെ പാറഖനം അടിയന്തരമായി അവസാനിപ്പിച്ച് ക്വാറി അടച്ചു പൂട്ടണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണകൂടം മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനിയന്ത്രിതമായി ഖനനം നടക്കുന്ന തങ്കമല ക്വാറി സന്ദര്‍ശിച്ച ശേഷം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്വാറിവിരുദ്ധ പ്രക്ഷോഭത്തിന്റെ നയ വിശദീകരണ യോഗത്തില്‍ സമരസമിതിക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ. അശോകന്‍, ബ്ലോക്ക് പ്രസിഡന്റ്  കെ.പി രാമചന്ദ്രന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ ഗോപാലന്‍, കെ .പി വേണുഗോപാല്‍, കെ.കെ. ദാസന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.സി രാജന്‍, ഇ.എം മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124691/thangamala-quarry-should-be-closed-and-peoples-life-and-property-should-be-protected-constituency-congress-committe-at-perambra)