---
title: "കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായ അനുഗ്രഹയെ ആദരിച്ചു "
english_title: "Anugraha, the first woman bus driver in Kozhikode district, was felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124734/anugraha-the-first-woman-bus-driver-in-kozhikode-district-was-felicitated"
published_at: "2023-06-24T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496c325da2e4_1_anugraha.JPG"
keywords: []
---

# കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായ അനുഗ്രഹയെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ആദരിച്ചു.

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് അനുഗ്രഹയെ ആദരിച്ചത്.

തൊഴില്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുഗ്രഹ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്.

സ്‌കൂളിന് സമീപം ചേര്‍ന്ന ചടങ്ങില്‍ ഗൈഡ് ക്യാപ്റ്റന്‍ ടി.വി. ശാലിനി നേതൃത്വം നല്‍കി.

സ്‌കൂളിലെ പ്രധാനാധ്യാപകരായ കെ. നിഷിദ്, സന്തോഷ് സാദരം, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124734/anugraha-the-first-woman-bus-driver-in-kozhikode-district-was-felicitated)