---
title: "ലഹരി വ്യാപനം തടയാന്‍ പേരാമ്പ്രയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "A mass gathering was organized in Perambra to prevent the spread of drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124739/a-mass-gathering-was-organized-in-perambra-to-prevent-the-spread-of-drug-addiction"
published_at: "2023-06-24T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496c78f1d02f_1_bk.JPG"
keywords: []
---

# ലഹരി വ്യാപനം തടയാന്‍ പേരാമ്പ്രയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ലഹരി വ്യാപനം തടയാന്‍ കര്‍മ്മപദ്ധതിയുമായി പേരാമ്പ്രയില്‍ പൊലീസ്, പഞ്ചായത്ത്, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ലഹരി വ്യാപനം തടയാന്‍ കര്‍മ്മപദ്ധതിയുമായി പേരാമ്പ്രയില്‍ പൊലീസ്, പഞ്ചായത്ത്, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

ലഹരിവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ടികളുടേയും വ്യാപാരി, തൊഴിലാളി, യുവജന സംഘടനകളുടേയും പൊലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടേയും യോഗം തീരുമാനിച്ചു.

യോഗം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

ലഹരിവ്യാപനം തടയുന്നതിന്റെ ആദ്യഘട്ടമായി പേരാമ്പ്ര ടൗണിനെ ലഹരിമുക്തമാക്കുക എന്ന ദൗത്യം ഏറ്റെടുക്കും.

ലഹരിവില്പനയ്ക്കും ഉപയോഗത്തിനും എതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കണമെങ്കില്‍ ബഹുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124739/a-mass-gathering-was-organized-in-perambra-to-prevent-the-spread-of-drug-addiction)