---
title: "സുധാകരന്റെ അറസ്റ്റ്: ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Sudhakaran's arrest: A protest was held at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124804/sudhakarans-arrest-a-protest-was-held-at-chakkittapara"
published_at: "2023-06-24T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64970d4c8ed3a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സുധാകരന്റെ അറസ്റ്റ്: ചക്കിട്ടപാറയില്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **ചക്കിട്ടപാറ **: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി.

## Article Content

**ചക്കിട്ടപാറ **: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി.

കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് മുക്കള്ളില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, ബാബു കൂനന്തടം, തോമസ് ആനത്താനം, ഗിരിജ ശശി, ഷാജു മാളിയേക്കല്‍, ലാലി കാരക്കട, രാജു പാറത്തറ, ഗിരീഷ് കോമച്ചന്‍ കണ്ടി, ജെസ്റ്റിന്‍ രാജ്, ആല്‍ബിന്‍ പ്രകാശ്, മിനി അണ്ണക്കുട്ടന്‍ ചാല്‍ സംസാരിച്ചു.

പ്രവീണ്‍ ചക്കിട്ടപാറ, ഇബ്രായി പാറച്ചാലില്‍, ബോബന്‍ കാരിത്തടത്തില്‍, റീജ സുരേഷ്, ലീല ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124804/sudhakarans-arrest-a-protest-was-held-at-chakkittapara)