---
title: "കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് വിദ്യാരംഗം കലസാഹിത്യ വേദി "
english_title: "Vidyarangam is a literary and educational venue filled with stories, poetry and imagination for children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124821/vidyarangam-is-a-literary-and-educational-venue-filled-with-stories-poetry-and-imagination-for-children"
published_at: "2023-06-24T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497227432366_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് വിദ്യാരംഗം കലസാഹിത്യ വേദി 

> **Lead Summary:** **പന്തിരിക്കര:** കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് ചങ്ങരോത്ത് ജി എല്‍ പി സ്‌കൂള്‍ വിദ്യാരംഗം കലസാഹിത്യ വേദി.

## Article Content

**പന്തിരിക്കര:** കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് ചങ്ങരോത്ത് ജി എല്‍ പി സ്‌കൂള്‍ വിദ്യാരംഗം കലസാഹിത്യ വേദി.

പ്രശസ്ത കവിയും ചിത്രകാരനും ഗാനരചയിതാവും സംവിധായകനുമായ യു.കെ രാഘവന്‍ മാസ്റ്ററാണ് പ്രഭാഷണത്തിലൂടെ കുട്ടികളെ കഥയുടെയും കവിതയുടെയും ഭാവനയുടെയും ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോയത്.

സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് യു.കെ രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അമൃത് ലാല്‍ അധ്യക്ഷനായി.

ചടങ്ങില്‍ സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റ് സുനില്‍ അബ്രഹാം, മുന്‍ പി ടി എ പ്രസിഡന്റ് ലിബാഷ്, പ്രകാശന്‍ വേങ്ങേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനധ്യാപകന്‍ പ്രദീപന്‍ മണ്ണാര്‍ക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124821/vidyarangam-is-a-literary-and-educational-venue-filled-with-stories-poetry-and-imagination-for-children)