നന്തി ബസാര്‍: എല്‍ജെഡി നേതാവും, തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ,ബി ഡി സി ചെയര്‍മാനുമായിരുന്ന പുറക്കാട് ഇകുമാരന്‍ മാസ്റ്റര്‍ (88) അന്തരിച്ചു. പുറക്കാട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു.

എന്‍. കൃഷ്ണന്‍ നായര്‍ വായനശാല സെക്രട്ടറി, നാടകകൃത്ത്, കവി, പെന്‍ഷനേഴ്‌സ് യൂനിയന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി പ്രക്ഷോഭ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഭാര്യ ലളിത (റിട്ട. സര്‍ക്കാര്‍ ജീവനക്കാരി). മക്കള്‍: ശ്രീകല (അധ്യാപിക), സുധീര്‍ ബാബു (റിട്ട. പ്രിന്‍സിപ്പല്‍ ജിവിഎച്ച്എസ് പേരാമ്പ്ര), സുനില്‍ ബാബു (ഐഎച്ആര്‍ഡി കോഴിക്കോട്).
മരുമക്കള്‍: ഗണേശന്‍ കുനിയില്‍ (റിട്ട. പ്രഫസര്‍ ഗവ. കോളജ് കൊയിലാണ്ടി), സിംന (വിഎച്ച്എസ് സ്‌കൂള്‍ കൂത്താളി), ലിജി (സിഎംഎച്ച്എസ്എസ് മണ്ണൂര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമ മാണിക്കം, കല്യാണി.
true vision koyilandy purakkad ikumaran master the former president of Thikkodi Grama Panchayath passed away