---
title: "കെ. സുധാകരന്റെ അറസ്റ്റ്; നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു"
english_title: "K. Sudhakaran Arrest ; Nochad Mandal Congress Committee organized a night march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124972/k-sudhakaran-arrest-nochad-mandal-congress-committee-organized-a-night-march"
published_at: "2023-06-25T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64982f539bc4b_1_p6.jpg"
keywords: []
---

# കെ. സുധാകരന്റെ അറസ്റ്റ്; നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കെ. സുധാകരന്റെ അറസ്റ്റ് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കെ. സുധാകരന്റെ അറസ്റ്റ് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

പിണറായി വിജയനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വെള്ളിയൂരില്‍ നിന്നും ആരംഭിച്ച് മുളിയങ്ങലില്‍ അവസാനിച്ച നൈറ്റ് മാര്‍ച്ച് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, വി.വി ദിനേശന്‍, കെ.സി. ഗോപാലന്‍, ഒ.എം രാജന്‍, സി.കെ അജീഷ്, റഫീഖ് കല്ലോത്ത്, ഷിജു.കെ. ദാസ് എന്നിവര്‍ സംസാരിച്ചു.

രാജന്‍ കണ്ടോത്ത്, കുഞ്ഞബ്ദുള്ള വാളൂര്‍, മിന കുഞ്ഞമ്മദ്, പി. രജീഷ്, പി.കെ മോഹനന്‍, അബൂബക്കര്‍ പനോട്ട്, പി. മൂസ്സക്കുട്ടി, ആദര്‍ശ് രാവറ്റമംഗലം, പി. അനില്‍കുമാര്‍, റഷീദ് ചെക്ക്യേലത്ത്, എം.കെ ദിനേശന്‍, ഗീത കല്ലായി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124972/k-sudhakaran-arrest-nochad-mandal-congress-committee-organized-a-night-march)