---
title: "കൂറ്റന്‍ മരം വീണ് തോട്ടിലെ ഒഴുക്ക് തടസപ്പെട്ടു "
english_title: "A huge tree fell and blocked the flow of the stream"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125019/a-huge-tree-fell-and-blocked-the-flow-of-the-stream"
published_at: "2023-06-25T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498699a6c066_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂറ്റന്‍ മരം വീണ് തോട്ടിലെ ഒഴുക്ക് തടസപ്പെട്ടു 

> **Lead Summary:** ** പേരാമ്പ്ര : **കായണ്ണ നരയംകുളം ആര്‍പ്പാമ്പറ്റ താഴെ തോടിനു സമീപമുള്ള കൂറ്റന്‍ മരം കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കടപുഴകി വീണ് തോട്ടിലൂടെയുളള നീരൊഴുക്ക് തടസപ്പെട്ടു.

## Article Content

** പേരാമ്പ്ര : **കായണ്ണ നരയംകുളം ആര്‍പ്പാമ്പറ്റ താഴെ തോടിനു സമീപമുള്ള കൂറ്റന്‍ മരം കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കടപുഴകി വീണ് തോട്ടിലൂടെയുളള നീരൊഴുക്ക് തടസപ്പെട്ടു.

കയ്യാല ഇടിഞ്ഞും മണ്ണ് തോട്ടില്‍ പതിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ അധീനതയിലുളള സ്ഥലത്തെ മരമാണ് കടപുഴകിയത്. മരം വീണതോടെ തോടിന്റെ ഓരത്തുകൂടിയുള്ള കാല്‍നടയാത്രയും തടസപ്പെട്ടിരിക്കുകയാണ്.

ജലസേനചന അധികൃതര്‍ മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125019/a-huge-tree-fell-and-blocked-the-flow-of-the-stream)