---
title: "റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ധന സഹായം വിതരണം ചെയ്തു"
english_title: "Disbursed financial assistance from the Risk Fund Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125025/disbursed-financial-assistance-from-the-risk-fund-scheme"
published_at: "2023-06-25T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ധന സഹായം വിതരണം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **വായ്പാ കാലാവധിക്കുള്ളില്‍ മരണപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്ന റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ധന സഹായം വിതരണം ചെയ്തു.

## Article Content

** പേരാമ്പ്ര: **വായ്പാ കാലാവധിക്കുള്ളില്‍ മരണപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്ന റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നുള്ള ധന സഹായം വിതരണം ചെയ്തു.

കാര്‍ഷിക ഗ്രാമവികസന ബാങ്ക് പേരാമ്പ്ര ശാഖയില്‍ ടി.പി രാമകൃഷ്ണന്‍ എം എല്‍ എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ 33 മെമ്പര്‍മാര്‍ക്കായി 45 ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തു.

ഈ ഇനത്തില്‍ നടപ്പു വര്‍ഷം 80 ലക്ഷത്തോളം രൂപ മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് സി.എം ശ്രീധരന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ ജയന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഷൈലജ കുന്നോത്ത് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി അശോകന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മേഴ്സി ചെറിയാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125025/disbursed-financial-assistance-from-the-risk-fund-scheme)