---
title: "മലയോരം കുടുംബകൂട്ടായ്മ ഉന്നത വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു "
english_title: "Malayoram Family Association organized a felicitation ceremony for the top winners at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125088/malayoram-family-association-organized-a-felicitation-ceremony-for-the-top-winners-at-koothali"
published_at: "2023-06-26T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499254f0f459_1_anu3.jpg"
keywords: []
---

# മലയോരം കുടുംബകൂട്ടായ്മ ഉന്നത വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു 

> **Lead Summary:** ** കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്ത് ഏരംതോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മലയോരം കുടുംബകൂട്ടായ്മയില്‍ ഉള്ള എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

** കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്ത് ഏരംതോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മലയോരം കുടുംബകൂട്ടായ്മയില്‍ ഉള്ള എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ വി. ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ്  ആര്‍. സജി അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ പി സത്യന്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. പി സുരേന്ദ്രന്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ഇ.ടി ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125088/malayoram-family-association-organized-a-felicitation-ceremony-for-the-top-winners-at-koothali)