---
title: "ഏകതാ പരിഷത്ത് കോഴിക്കോട് ജില്ലാ വാര്‍ഷിക സമ്മേളനം "
english_title: "Ekatha Parishath Kozhikode District Annual Conference Meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125129/ekatha-parishath-kozhikode-district-annual-conference-meeting-at-perambra"
published_at: "2023-06-26T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499374e547b8_1_par4.jpg"
keywords: []
---

# ഏകതാ പരിഷത്ത് കോഴിക്കോട് ജില്ലാ വാര്‍ഷിക സമ്മേളനം 

> **Lead Summary:** ** പേരാമ്പ്ര**: ഏകതാ പരിഷത്ത് കോഴിക്കോട് ജില്ലാ വാര്‍ഷിക സമ്മേളനം കടിയങ്ങാട് പാലം ജവാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

** പേരാമ്പ്ര**: ഏകതാ പരിഷത്ത് കോഴിക്കോട് ജില്ലാ വാര്‍ഷിക സമ്മേളനം കടിയങ്ങാട് പാലം ജവാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

ഗാന്ധീയ ആദര്‍ശങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഏകതാ പരിഷത്ത് സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്നവര്‍ക്കും നിരാലംബര്‍ക്കും ഭൂമി രഹിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഏകതാ പരിഷത്ത്.

ഗാന്ധീയ ആദര്‍ശം ജീവിത മാര്‍ഗ്ഗമാക്കിയ പി.വി. രാജഗോപാല്‍ എന്ന രാജാജിയുടെ പ്രവര്‍ത്തന പഥത്തിലൂടെ സഞ്ചരിക്കാനും സമൂഹത്തില്‍ അധികരിച്ചുവരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരേയും രാഷ്ട്രീയ, വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ക്കെതിരേയും യുവ തലമുറയിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ഈ അടുത്തിടെ സമാധാന ദൂതനെന്ന നിവാനോ അവാര്‍ഡ് ജപ്പാനില്‍ (ഒന്നേകാല്‍ കോടി രൂപ) നിന്നും സ്വീകരിച്ച നേതാജിക്ക് ഒരു സ്വീകരണം ഒരുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.

യോഗത്തില്‍ ലഹരിക്കെതിരേ പോരാടുന്നതിനായ് യൂത്ത് വിംഗിന്റെ രൂപികരണവും നടന്നു. വേലായുധന്‍ കീഴരിയൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ: സുജാത എസ് വര്‍മ്മ (മഞ്ചേരി ) ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ട്രഷറര്‍ സന്തോഷ് മലമ്പുഴ മുഖ്യ പ്രഭാഷണവും നടത്തി. ഗംഗന്‍ തൂമ്പക്കണ്ടി, ബഷീര്‍ കുറ്റ്യാടി, അഫ്‌സല്‍ വടകര, സജില്‍ കുമാര്‍ പട്ടര്‍പാലം, റഫീഖ് ചേളന്നൂര്‍, ശ്രീധരന്‍ കല്ലോട്, സി.കെ. രാഘവന്‍, പപ്പന്‍ കന്നാട്ടി, മാക്കൂല്‍ ഇബ്രാഹിം, ജവാന്‍ അബ്ദുള്ള, എം സുജാത എന്നിവര്‍ സംസാരിച്ചു.

ബീനാ ചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജന്‍ കോവുപ്പുറത്ത് നന്ദിയും രേഖപ്പെടുത്തി. യൂത്ത് വിംഗ് അംഗങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സും നടത്തി. യൂത്ത് വിംഗിന്റെ കണ്‍വീനറായി സൂര്യ മാണിക്കാം കണ്ടിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125129/ekatha-parishath-kozhikode-district-annual-conference-meeting-at-perambra)