---
title: "പെരുവണ്ണാമൂഴി-ചക്കിട്ടപാറ കെ.എസ്.ഇ.ബി ലൈന്‍; ഖജനാവിനു കോടികള്‍ നഷ്ടമെന്ന് "
english_title: "Peruvannamoozhi-Chakkittapara KSEB Line; The exchequer has lost crores"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125266/peruvannamoozhi-chakkittapara-kseb-line-the-exchequer-has-lost-crores"
published_at: "2023-06-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b3a2c1ab3_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പെരുവണ്ണാമൂഴി-ചക്കിട്ടപാറ കെ.എസ്.ഇ.ബി ലൈന്‍; ഖജനാവിനു കോടികള്‍ നഷ്ടമെന്ന് 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആറു മെഗാവാട്ട് വൈദ്യുതി മൂന്നു കിലോമീറ്റര്‍ അകലെയുള്ള ചക്കിട്ടപാറ 110 കെ.വി സബ് സ്റ്റേഷനില്‍ എത്തിക്കാനുള്ള ലൈന്‍ സ്ഥാപനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിനു കോടികളുടെ നഷ്ടം. വൈദ്യുതി ഉല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിനിഷിംഗ് ഘട്ടത്തിലാണ്.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആറു മെഗാവാട്ട് വൈദ്യുതി മൂന്നു കിലോമീറ്റര്‍ അകലെയുള്ള ചക്കിട്ടപാറ 110 കെ.വി സബ് സ്റ്റേഷനില്‍ എത്തിക്കാനുള്ള ലൈന്‍ സ്ഥാപനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിനു കോടികളുടെ നഷ്ടം. വൈദ്യുതി ഉല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിനിഷിംഗ് ഘട്ടത്തിലാണ്.

ലോഹ പോസ്റ്റ് സ്ഥാപിച്ച് ലൈന്‍ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി 65 കോടിയോളം രൂപ വകയിരുത്തിവര്‍ക്ക് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പദ്ധതി മാറ്റി.

3 കോടി രൂപ വകയിരുത്തി കേബിള്‍ സ്ഥാപിക്കാന്‍ പിന്നീട് തീരുമാനമെടുത്തു. ഇപ്പോള്‍ ഇതിന്റെ പണി അവസാന ഘട്ടത്തിലാണ്. ആദ്യം സ്ഥാപിച്ച ലോഹ പോസ്റ്റ് പിഴുതെടുക്കാന്‍ ഇതിനിടയില്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഒന്നിനു ഏഴായിരം രൂപയാണു ഇതിനു നിശ്ചയിച്ചിട്ടുള്ളതെന്നാണു ലഭിക്കുന്ന വിവരം. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണു സര്‍ക്കാര്‍ ഖജനാവിനു ചോര്‍ച്ചയുണ്ടാക്കുന്ന ഈ നടപടി.

സര്‍ക്കാര്‍ ഫണ്ട് അടിച്ചു മാറ്റുന്ന ഉദ്യോഗസ്ഥ - കരാര്‍ - രാഷ്ട്രീയ ലോബിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

പ്രവര്‍ത്തി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കരാര്‍ പ്രവര്‍ത്തികളുടെ ബില്‍ നല്‍കരുതെന്നും രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125266/peruvannamoozhi-chakkittapara-kseb-line-the-exchequer-has-lost-crores)