---
title: "തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു "
english_title: "The injured passenger died after jumping across the street"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125293/the-injured-passenger-died-after-jumping-across-the-street"
published_at: "2023-06-26T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499cb0273c96_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു 

> **Lead Summary:** **കൊയിലാണ്ടി: **തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു. കോമത്തുകര കളത്തില്‍ താഴ വൈശാഖ് എന്ന അപ്പു ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി: **തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു. കോമത്തുകര കളത്തില്‍ താഴ വൈശാഖ് എന്ന അപ്പു ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത് കര മേലൂര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഷാജിയുടെയും ലതയുടെയും മകനാണ്. സഹോദരി ഐശ്വര്യ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125293/the-injured-passenger-died-after-jumping-across-the-street)