---
title: "യൂണിവേഴ്‌സിറ്റി സെന്ററില്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു "
english_title: "Student assaulted in university center; MSF organized a protest march at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125349/student-assaulted-in-university-center-msf-organized-a-protest-march-at-perambra"
published_at: "2023-06-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a6cc7c19bf_1_pm.JPG"
keywords: []
---

# യൂണിവേഴ്‌സിറ്റി സെന്ററില്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്റര്‍ യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റ് ജസിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റി സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

നിയോജക മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോളജിന്റെ മുന്നില്‍ പേരാമ്പ്ര സബ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പൊലിസ് മാര്‍ച്ച് തടയാന്‍ ശ്രമിച്ചു.

കുറ്റക്കാരെ സംരക്ഷിക്കുന്ന കോളജ് അധികാരികളുടെ ഒളിച്ചുകളി അവസാനിപ്പിക്കുക, അക്രമികള്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎസ്എഫ് മാര്‍ച്ച് നടത്തിയത്.

കെ.കെ സവാദ്, എം.കെ ഷാഹിന്‍, വി.എം ആസിഫ്, എ.എസ് ഷാഹില്‍, ഫാത്തിമ സഹ്‌റ, ഷാഹില്‍ വെള്ളിയൂര്‍, ടി.വി റിജാസ്, ഇ. ഷാഹില, സി.കെ അസ്മില്‍ഷാ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125349/student-assaulted-in-university-center-msf-organized-a-protest-march-at-perambra)