---
title: "മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം; അവലോകന യോഗം ചേര്‍ന്നു "
english_title: "Monsoon disease prevention activity; A review meeting was held at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125366/monsoon-disease-prevention-activity-a-review-meeting-was-held-at-perambra"
published_at: "2023-06-27T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a7a7158498_1_apq.JPG"
keywords: []
---

# മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം; അവലോകന യോഗം ചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു.

ഗ്രാമ പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മഴക്കാല രോഗങ്ങളെപ്പറ്റി പന്നിക്കോട്ടൂര്‍ എഫ്എച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.സി അരവിന്ദന്‍ ക്ലാസെടുത്തു.

മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയുളള ആക്ഷന്‍ പ്ലാന്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത് കുമാര്‍ അവതരിപ്പിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, അംഗങ്ങളായ വിനോദ് തിരുവോത്ത്, പി ജോന, കെ.എന്‍ ശാരദ, എം.കെ ഷൈനി, കെ. അമ്പിളി, സല്‍മ നന്മനക്കണ്ടി, പി.എം സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

വൈസ് പ്രസിഡന്റ്  കെ.എം. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മിനി പൊന്‍പറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125366/monsoon-disease-prevention-activity-a-review-meeting-was-held-at-perambra)