---
title: "പഠനമാണ് ലഹരി ; ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "Mepayyur Govt. Vocational Higher Secondary School  anti-drug awareness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125438/mepayyur-govt-vocational-higher-secondary-school-anti-drug-awareness"
published_at: "2023-06-27T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa94acf543_1_mappa.JPG"
keywords: []
---

# പഠനമാണ് ലഹരി ; ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധങ്ങളായ പരിപാടികളോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രധാനധ്യാപകന്‍ കെ. നിഷിദ് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധങ്ങളായ പരിപാടികളോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രധാനധ്യാപകന്‍ കെ. നിഷിദ് ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗവ. ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി. സതീശന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന് റാലിയില്‍ പങ്കെടുത്തു.

ക്ലാസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്‌കൗട്ട് ആന്റ്  ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് നടത്തി.

മുഴുവന്‍ ക്ലാസുകളിലും പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം, ലഹരി വിരുദ്ധ സദസ്സ് എന്നിവ നടത്തി. 

അഡീഷണല്‍ പ്രധാനധ്യാപകന്‍ സന്തോഷ് സാദരം, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.എം. ബാബു, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ. ഷൈജ, സ്‌കൗട്ട് ക്യാപ്റ്റന്‍ ടി.വി. ശാലിനി, വി.പി സതീശന്‍, പി. സമീര്‍, രശ്മി, കെ. സുധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125438/mepayyur-govt-vocational-higher-secondary-school-anti-drug-awareness)