---
title: "യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "UDF Perambra Panchayath Office organized dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125463/udf-perambra-panchayath-office-organized-dharna"
published_at: "2023-06-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ac0167238f_1_dharna2.JPG"
keywords: []
---

# യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര**: യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു.

പേരാമ്പ്ര പഞ്ചായത്ത് മാലിന്യകേന്ദ്രത്തിലും തുടര്‍ന്ന് പേരാമ്പ്രയിലെ വ്യാപാര സ്ഥാപനങ്ങളിലും തീപ്പിടുത്തമുണ്ടായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും എംസിഎഫ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

സി.പി.എ അസീസ്, രാജന്‍ മരുതേരി, പി.കെ രാഗേഷ്, ഇഷാഹി, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, കെ.പി റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

അര്‍ജുന്‍ കറ്റയാട്ട്, റസ്മിന തങ്കേക്കണ്ടി, രമേഷ് മഠത്തില്‍, സല്‍മ നന്മനക്കണ്ടി, ആര്‍.കെ മുഹമ്മദ്, കെ.പി മായന്‍ കുട്ടി, ചന്ദ്രന്‍ പടിഞ്ഞാറക്കര, പി.കെ റഹീം, കെ.കെ ഗംഗാധരന്‍, സി.പി ഹമീദ്, റഷീദ് പാണ്ടിക്കോട്, സി.കെ ഹാഫിസ്, വി.പി ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125463/udf-perambra-panchayath-office-organized-dharna)