---
title: "പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ ഭാരത് സ്‌ക്കൗട്സ് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Bharath Scouts and Guides launched at St. Meera's Public School, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125574/bharath-scouts-and-guides-launched-at-st-meeras-public-school-perambra"
published_at: "2023-06-28T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b964513d92_1_st_meeras.JPG"
keywords: []
---

# പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ ഭാരത് സ്‌ക്കൗട്സ് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ ഭാരത് സ്‌ക്കൗട്സ് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ ഭാരത് സ്‌ക്കൗട്സ് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനമാരംഭിച്ചു.

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു കൊണ്ട് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുക എന്ന സംഘടനയുടെ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരത് സ്‌ക്കൗട്സ് ആന്റ്  ഗൈഡ്സ് യൂണിറ്റാണ് പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

പേരാമ്പ്ര ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍ കുട്ടി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മോളിക്കുട്ടി അബ്രഹാം അധ്യക്ഷത വഹിച്ചു.

സ്‌ക്കൗട്ട് ജില്ല സെക്രട്ടറി വി.ടി. ഫിലിപ്പ്, ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വി. രാജന്‍, ജില്ല ട്രയിനിംഗ് കമ്മീഷണര്‍ എം.ഇ ഉണ്ണികൃഷ്ണന്‍, ഗൈഡ്സ് എഡിഒസി ഷീബ, സ്‌ക്കൂള്‍ മാനേജര്‍ പി. നരേന്ദ്രന്‍, ഡയറക്ടര്‍ കെ. മനോഹരന്‍, ഗൈഡ്സ് ഇന്‍ ചാര്‍ജ്ജുമാരായ ദന്യ ദാമോദരന്‍, സി. കാമാക്ഷി എന്നിവര്‍ സംസാരിച്ചു.

ഗൈഡ്സ് ഇന്‍ ചാര്‍ജ്ജ് വി. ശ്രീജ സ്വാഗതം പറഞ്ഞ ചടങ്ങിന് പി. സജിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125574/bharath-scouts-and-guides-launched-at-st-meeras-public-school-perambra)