---
title: "പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവുമായി സിഐടിയു"
english_title: "CITU held demonstration and public meeting at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125750/citu-held-demonstration-and-public-meeting-at-perampra"
published_at: "2023-06-28T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c3a2927256_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവുമായി സിഐടിയു

> **Lead Summary:** ** പേരാമ്പ്ര: **സിഐടിയു നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്ന പ്രകടനവും പൊതുയോഗവും കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **സിഐടിയു നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്ന പ്രകടനവും പൊതുയോഗവും കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

നമ്മുടെ നാടിന്റെ ശുചിത്വം ഉറപ്പാക്കുന്ന ഹരിത കര്‍മ്മ സേന തൊഴിലാളികളെ സംരക്ഷിക്കുക, എംസിഎഫ് കേന്ദ്രം ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാി സംഘടിപ്പിച്ചത്.

പരാണ്ടി മനോജ്, എന്‍.കെ ലാല്‍, കെ പ്രിയേഷ്, കെ.പി സജീഷ്, കെ രമ എന്നിവര്‍ സംസാരിച്ചു. ജോഷിബ അധ്യഷത വഹിച്ചു. നിഷിത സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125750/citu-held-demonstration-and-public-meeting-at-perampra)