---
title: "തങ്കമല കോറിയിലെ അനധികൃത ഖനനം: കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് എം.ടി.രമേശ് "
english_title: "Illegal mining in Thangamala Kori: MT Ramesh should visit the Collector site"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125758/illegal-mining-in-thangamala-kori-mt-ramesh-should-visit-the-collector-site"
published_at: "2023-06-28T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c3eaf9e49f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തങ്കമല കോറിയിലെ അനധികൃത ഖനനം: കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് എം.ടി.രമേശ് 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴരിയൂര്‍ പഞ്ചായത്തിലെ തങ്കമല കോറിയിലെ അനധികൃത ഖനനം നടക്കുന്നതിനാല്‍ ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍: **കീഴരിയൂര്‍ പഞ്ചായത്തിലെ തങ്കമല കോറിയിലെ അനധികൃത ഖനനം നടക്കുന്നതിനാല്‍ ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു.

ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കോറി അടച്ചുപൂട്ടാന്‍ നടപടി വേണം. ജനങ്ങളുടെ ജിവന്‍ അപകടത്തിലാണ്. അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഖനനമാണ് തങ്കമലയില്‍ നടക്കുന്നത്.

സ്ഥലം സന്ദര്‍ശിച്ചാല്‍ കലക്ടര്‍ക്ക് നേരില്‍ ബോധ്യപ്പെടുമെന്നും രമേശ് ചൂണ്ടിക്കാട്ടി. അനധികൃത ഖനനം തങ്ങളുടെ കണ്‍മുന്നില്‍ നടന്നിട്ട് പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടായിട്ടും മൗനം പാലിക്കുന്ന ജനപ്രതിനിധികളും ഗ്രാമ പഞ്ചായത്തും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്.

ജിവിക്കാനായ് ജനം പ്രതിഷേധിച്ചിട്ടും മൗനം തുടരുന്ന സ്ഥലം എംഎല്‍എയുടെ നടപടി അപലപനീയമാണ്. മനുഷ്യ നിര്‍മ്മിത പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്ഥാനത്ത് മറ്റൊരു ദുരന്തത്തിന് ഇടയാക്കിയാല്‍ ഭരണാധികാരികളായിരിക്കും ഉത്തരവാദികളെന്ന് എം.ടി രമേശ് ചൂണ്ടിക്കാട്ടി.

ബി ജെ പി കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനധിക്യത ഖനനം നടക്കുന്ന തങ്കമല കോറിയിലേക്ക് നടന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ഹേം.

സുരേഷ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.മോഹനന്‍, ടി.എ നാരായണന്‍, കെ.കെ രജിഷ്, മധുപുഴയരികത്ത്, കെ.ടി.ചന്ദ്രന്‍, കെ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

നാഗത്ത് നാരായണന്‍, ശബരിനാഥ്, കെ.ടി.ഹരിഷ്, ഷിജിദിനേശ്, കെ.അഭിലാഷ്, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125758/illegal-mining-in-thangamala-kori-mt-ramesh-should-visit-the-collector-site)