---
title: "കേടുവന്ന് മുറിച്ചു മാറ്റിയതിനു പകരം പുതിയ തെങ്ങിന്‍ തൈകള്‍ "
english_title: "New coconut saplings instead of damaged and cut ones"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125771/new-coconut-saplings-instead-of-damaged-and-cut-ones"
published_at: "2023-06-28T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c4dfe3eb18_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കേടുവന്ന് മുറിച്ചു മാറ്റിയതിനു പകരം പുതിയ തെങ്ങിന്‍ തൈകള്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേടുവന്ന തെങ്ങുകള്‍ മുറിച്ചു മാറ്റിയതിന് പകരം തെങ്ങില്‍ തൈകള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേടുവന്ന തെങ്ങുകള്‍ മുറിച്ചു മാറ്റിയതിന് പകരം തെങ്ങില്‍ തൈകള്‍ വിതരണം ചെയ്തു.

ചക്കിട്ടപാറ പഞ്ചായത്തിലെ മുറിച്ചു മാറ്റിയ 1200 തെങ്ങുകള്‍ക്ക് പകരമുള്ള തൈ വിതരണം പൂഴിത്തോട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

തെങ്ങു ഒന്നിന്നു പരിഹാരമായി 1000 രുപ വീതവും ബ്ലോക്ക് പദ്ധതി വിഹിതത്തിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജിജോ ജോസഫ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഇ ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125771/new-coconut-saplings-instead-of-damaged-and-cut-ones)