---
title: "നാടിന് കൂട്ടായി കരുതലായി കാലിക്കറ്റ് ഡിഫന്‍സ് "
english_title: "Calicut defense as collective care for the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125779/calicut-defense-as-collective-care-for-the-country"
published_at: "2023-06-28T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c572d1a0a8_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നാടിന് കൂട്ടായി കരുതലായി കാലിക്കറ്റ് ഡിഫന്‍സ് 

> **Lead Summary:** **കുറ്റ്യാടി: **കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അന്നദാനം നടത്തി.

## Article Content

**കുറ്റ്യാടി: **കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അന്നദാനം നടത്തി.

ബഡ്സ് സ്‌കൂളുകള്‍ ആയ നരിപ്പറ്റ, കാവിലുംപാറ എന്നിവിടങ്ങളില്‍ ആണ് അന്നദാനം നടത്തിയത്.

കാലിക്കറ്റ് ഡിഫന്‍സ് പ്രവര്‍ത്തകരും സിഡറ്റിസി ക്യൂന്‍സ് അംഗങ്ങളും സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും അന്നദാനത്തില്‍ പങ്കാളികളാവുകയും, മിമിക്രി, മാജിക്, പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികള്‍ കുരുന്നുകളോടൊപ്പം അവതരിപ്പിക്കുകയും ചെയ്തു.

സമൂഹത്തിനു മുമ്പില്‍ മാറ്റി നിര്‍ത്തപ്പെടുന്നവരല്ല നിങ്ങളും സമൂഹത്തിന്റെ ഭാഗമാണ് എന്ന സന്ദേശം കൂടി സൈനികര്‍ കുരുന്നുകള്‍ക്ക് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125779/calicut-defense-as-collective-care-for-the-country)