---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനം നല്‍കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ "
english_title: "Perampra St. Francis English Medium High School felicitated the top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125788/perampra-st-francis-english-medium-high-school-felicitated-the-top-achievers"
published_at: "2023-06-28T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c653c17540_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനം നല്‍കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് എന്‍.കെ മുസ്തഫ ആധ്യക്ഷനായി. പേരാമ്പ്ര എഇഒ ബിനോയ്കുമാര്‍ വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി.

ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജോണ്‍സി, സിസ്റ്റര്‍ ജാന്‍സി, ഗീത, ശ്രുതി, പിടഎ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, ബെനടിക്ട് സിമേതി, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ആലോക് ഷിനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റോസിലി സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125788/perampra-st-francis-english-medium-high-school-felicitated-the-top-achievers)