---
title: "ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കി ബലിപെരുനാള്‍ ആഘോഷിച്ചു "
english_title: "Feast of Sacrifice was celebrated to refresh the memory of Prophet Ibrahim at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125846/feast-of-sacrifice-was-celebrated-to-refresh-the-memory-of-prophet-ibrahim-at-meppayoor"
published_at: "2023-06-29T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d137c01461_1_peru.jpg"
keywords: []
---

# ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കി ബലിപെരുനാള്‍ ആഘോഷിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കി മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍ മുസ്ലിം മത വിശ്വാസികള്‍ ബലിപെരുനാള്‍ ആഘോഷിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കി മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍ മുസ്ലിം മത വിശ്വാസികള്‍ ബലിപെരുനാള്‍ ആഘോഷിച്ചു.

പുതുവസ്ത്രമണിഞ്ഞും, അത്തറിന്റെയും ഊദിന്റെയും സുഗന്ധത്താല്‍ നൂറുകണക്കിന് വിശ്വാസികള്‍ പള്ളികളില്‍ പെരുനാള്‍ നിസ്‌ക്കാരം നിര്‍വ്വഹിച്ചു.

മേപ്പയ്യൂര്‍-എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍ മഹല്ല് ഖാസി കെ. നിസാര്‍ റഹ്മാനി പെരുനാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് പെരുനാള്‍ സന്ദേശവും നല്‍കി.

മേപ്പയ്യൂര്‍ ടൗണ്‍ പള്ളിയില്‍ ശിഹാബ് മാഹിരി, കോരപ്ര മസ്ജിദുല്‍ ഹുദായില്‍ ഫസല്‍ ദാ ഈ ദാരിമി പയ്യോളി, ചാവട്ട് ജുമുഅത്ത് പള്ളിയില്‍ വി.കെ ഇസ്മാഈല്‍ മന്നാനി, മണപ്പുറം മഹല്ല് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ദാരിമി, കീഴ്പ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍ മെഹബൂബ് അലി അശ്അരി, ഇരിങ്ങത്ത് ജുമാ മസ്ജിദില്‍ അബ്ദുറഹിമാന്‍ ദാരിമി, ജനകീയ മുക്ക് മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ അസ്ലം വാഫി, മേപ്പയ്യൂര്‍ പുതിയോട്ടില്‍ താഴനിസ്‌ക്കാരപ്പള്ളിയില്‍ മൊയ്തീന്‍ കുട്ടി മന്നാനി എന്നിവര്‍ പ്രാര്‍ത്ഥനയ്ക്കും പെരുനാള്‍ നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125846/feast-of-sacrifice-was-celebrated-to-refresh-the-memory-of-prophet-ibrahim-at-meppayoor)