---
title: " ഉന്നതവിജയികളെ അനുമോദിച്ചു "
english_title: "MSF Chalikkara branch felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125857/msf-chalikkara-branch-felicitated-the-top-winners"
published_at: "2023-06-29T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d1d7f9a5e4_1_aaaaaaa.jpg"
keywords: []
---

#  ഉന്നതവിജയികളെ അനുമോദിച്ചു 

> **Lead Summary:** **ചാലിക്കര : **എംഎസ്എഫ് ചാലിക്കര ശാഖയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ചാലിക്കരയില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

## Article Content

**ചാലിക്കര : **എംഎസ്എഫ് ചാലിക്കര ശാഖയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ചാലിക്കരയില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

യോഗം പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി സിറാജ് ഉദ്ഘാടനം ചെയ്തു. ഷാഹിന്‍ ചാലിക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മുഖ്യപ്രഭാക്ഷണം നടത്തി.

ജസില്‍ എം.പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. ഇബ്രാഹിം, എസ്.കെ. അസ്സയിനാര്‍, പി.കെ.കെ. നാസര്‍, പി.കെ. ഇബ്രാഹിം, സി. അബ്ദുറഹിമാന്‍, ആഷിക് കുന്നത്, കെ.പി.കെ. ഹാരിസ്, കെ.എം. ശാമില്‍, വി.എം. ആസിഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125857/msf-chalikkara-branch-felicitated-the-top-winners)