---
title: "ഗ്രാമദീപം അക്ഷയശ്രീ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Grama Deepam Akshayasree felicitated the top winners at chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125913/grama-deepam-akshayasree-felicitated-the-top-winners-at-chalikkara"
published_at: "2023-06-29T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഗ്രാമദീപം അക്ഷയശ്രീ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ചാലിക്കര: **ഗ്രാമദീപം അക്ഷയശ്രീ ചാലിക്കരയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**ചാലിക്കര: **ഗ്രാമദീപം അക്ഷയശ്രീ ചാലിക്കരയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും റിട്ട: പ്രൊഫ: ടി. നാരായണന്‍ നിര്‍വ്വഹിച്ചു. ഗ്രാമദീപം അക്ഷയശ്രീയുടെ പ്രസിഡന്റ് വി. സത്യന്‍ അധ്യക്ഷത വഹിച്ചു.

എന്‍. ഹരിദാസ്, ഡോ. ശ്രീലത സുഭാഷ്, കെ. സുരേന്ദ്രന്‍, വി.എം. സുനില്‍ എന്നിവര്‍ സംസാരിച്ചു.

എസ്എസ്എല്‍സി ഉന്നത വിജയികളായ പി. വിസ്മയ, അഭിരാമി, തീര്‍ത്ഥഷാജി, യദുകൃഷ്ണന്‍, നവോദയ പ്രവേശനം നേടിയ അദ്വൈത് സന്തോഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ഗ്രാമദീപം ജോയിന്റ്  സെക്രട്ടറി രാജന്‍ വായലാളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ സുഭാഷ് കുറുങ്ങോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125913/grama-deepam-akshayasree-felicitated-the-top-winners-at-chalikkara)