---
title: "പത്മശ്രീ ചെറുവയല്‍ രാമന്‍ ജൂലൈ 1 ന് പേരാമ്പ്രയില്‍"
english_title: "Padma Shri Cheruvayal Raman on July 1 at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125924/padma-shri-cheruvayal-raman-on-july-1-at-perambra"
published_at: "2023-06-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d5d515e78e_1_amn.jpg"
keywords: []
---

# പത്മശ്രീ ചെറുവയല്‍ രാമന്‍ ജൂലൈ 1 ന് പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര **: എസ്എസ്എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവ് ജൂലൈ 1,2 തിയ്യതികളില്‍ പേരാമ്പ്ര കക്കാട് വെച്ച് നടക്കുന്നു.

## Article Content

** പേരാമ്പ്ര **: എസ്എസ്എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവ് ജൂലൈ 1,2 തിയ്യതികളില്‍ പേരാമ്പ്ര കക്കാട് വെച്ച് നടക്കുന്നു.

120 മത്സരങ്ങളിലായി 7 സെക്ടറുകളില്‍ നിന്നും മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

ജൂലൈ 1 ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം 4.00 മണിക്ക് പാരമ്പര്യ കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ നിര്‍വ്വഹിക്കും.

തുടര്‍ന്ന് പ്രശസ്ത മതപ്രഭാഷകന്‍ ലുക്മാനുല്‍ ഹക്കീം സഖാഫിയുടെ മതപ്രഭാഷണവും സാഹിത്യോത്സവ് വേദിയില്‍ അരങ്ങേറും.

ജൂലൈ 2 ഞായറാഴ്ച ഏഴ് മണിക്ക് സമാപന സംഗമവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125924/padma-shri-cheruvayal-raman-on-july-1-at-perambra)