---
title: "അമ്മയുടെ ഓര്‍മ്മക്കായി കുടുംബാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയര്‍ നല്‍കി "
english_title: "A wheelchair was donated to the family health center in memory of Amma"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125973/a-wheelchair-was-donated-to-the-family-health-center-in-memory-of-amma"
published_at: "2023-06-29T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d9c86d38e6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# അമ്മയുടെ ഓര്‍മ്മക്കായി കുടുംബാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയര്‍ നല്‍കി 

> **Lead Summary:** **ചങ്ങരോത്ത്: **അമ്മയുടെ ചരമവാര്‍ഷിക ദിനത്തില്‍ പുണ്യപ്രവര്‍ത്തിയുമായി ഒരു നേതാവ്.

## Article Content

**ചങ്ങരോത്ത്: **അമ്മയുടെ ചരമവാര്‍ഷിക ദിനത്തില്‍ പുണ്യപ്രവര്‍ത്തിയുമായി ഒരു നേതാവ്.

ചങ്ങരോത്ത് കോണ്‍ഗ്രസ്സ് ഒന്നാം ബൂത്ത് പ്രസിഡന്റ് വാഴയില്‍ സന്തോഷ് അദ്ദേഹത്തിന്റെ മാതാവ് വാഴയില്‍ കല്യാണി അമ്മയുടെ ഓര്‍മ്മക്കായ് ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയര്‍ സമ്മാനിച്ചത്.

ഡോക്ടര്‍ അബ്ദുല്‍ ഗഫൂറും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് വീല്‍ചെയര്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125973/a-wheelchair-was-donated-to-the-family-health-center-in-memory-of-amma)