---
title: "ചക്കിട്ടപാറയില്‍ സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു"
english_title: "St. Alphonsa Palliative Care was inaugurated at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125996/st-alphonsa-palliative-care-was-inaugurated-at-chakkittapara"
published_at: "2023-06-29T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649db9de18693_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചക്കിട്ടപാറയില്‍ സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ചക്കിട്ടപാറ: **താമരശേരി രൂപത സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ കുളത്തുവയല്‍ മേഖല ക്ലിനിക്കിന്റെ വെഞ്ചെരിപ്പും പാലിയേറ്റീവിന്റെ ഉദ്ഘാടനവും ചക്കിട്ടപാറയില്‍ താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍.ജോയ്‌സ് വയലില്‍ നിര്‍വഹിച്ചു.

## Article Content

** ചക്കിട്ടപാറ: **താമരശേരി രൂപത സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് കെയര്‍ കുളത്തുവയല്‍ മേഖല ക്ലിനിക്കിന്റെ വെഞ്ചെരിപ്പും പാലിയേറ്റീവിന്റെ ഉദ്ഘാടനവും ചക്കിട്ടപാറയില്‍ താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍.ജോയ്‌സ് വയലില്‍ നിര്‍വഹിച്ചു.

താമരശേരി രൂപതാ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. ജോസഫ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. പ്രസാദ് സിംഗ് ചന്ദ്രന്‍ കുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. വിന്‍സന്റ് കണ്ടത്തില്‍, ഫാ.മാത്യു തകിടിയേല്‍, ക്രിസ്റ്റി വെള്ള പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. പ്രിയേഷ് തേവടിയില്‍ സ്വാഗതവും ജോസ് തോണക്കര നന്ദിയും പറഞ്ഞു. പാലിയേറ്റീവ് ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125996/st-alphonsa-palliative-care-was-inaugurated-at-chakkittapara)