---
title: "#accident|പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ലോറി മറിഞ്ഞു "
english_title: "A lorry overturned on the Perambra Ulyeri state highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126064/a-lorry-overturned-on-the-perambra-ulyeri-state-highway"
published_at: "2023-06-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e696a3e91f_1_acsident.jpg"
keywords: []
---

# #accident|പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ലോറി മറിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ലോറി മറിഞ്ഞു. വെള്ളിയൂര്‍ ടൗണിന് സമീപമുളള ഇറക്കത്തില്‍ ഇന്ന് കാലത്ത് 8.30 യോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ലോറി മറിഞ്ഞു. വെള്ളിയൂര്‍ ടൗണിന് സമീപമുളള ഇറക്കത്തില്‍ ഇന്ന് കാലത്ത് 8.30 യോടെയാണ് സംഭവം.

പശ്ചിമബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരക്ക്‌ പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ മറിയുകയായിരുന്നു.

ഇവിടുത്തെ കൊടുംവളവും ഇറക്കവും ഇവിടെ ഒരു അപകട മേഖലയാക്കുന്നു. 

ലോറിയിലെ ജീവനക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. എം.ബി 41 എച്ച് 5825 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

പാതയില്‍ ഗതാഗത തടസ്സം ഉണ്ടായെങ്കിലും പേരാമ്പ്രയില്‍ നിന്നെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

ലോറിയിലെ അരിച്ചാക്കുകള്‍ നീക്കം ചെയ്യുകയാണ്. തുടര്‍ന്ന് ക്രയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126064/a-lorry-overturned-on-the-perambra-ulyeri-state-highway)