---
title: "#drug awareness | ലഹരി വിരുദ്ധ ബോധവത്കരണവും ഉന്നത വിജയികള്‍ക്ക് ആദരവും സംഘടിപ്പിച്ചു "
english_title: "Organized anti-drug awareness and felicitated top achievers at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126092/organized-anti-drug-awareness-and-felicitated-top-achievers-at-avala"
published_at: "2023-06-30T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e7afa19710_1_avala1.jpg"
keywords: []
---

# #drug awareness | ലഹരി വിരുദ്ധ ബോധവത്കരണവും ഉന്നത വിജയികള്‍ക്ക് ആദരവും സംഘടിപ്പിച്ചു 

> **Lead Summary:** ** ആവള:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആവള 2-ാം വാര്‍ഡില്‍ കുടുംബശ്രീ എഡിഎസ്സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണവും ഉന്നത വിജയികള്‍ക്ക് ആദരവും സംഘടിപ്പിച്ചു.

## Article Content

** ആവള:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആവള 2-ാം വാര്‍ഡില്‍ കുടുംബശ്രീ എഡിഎസ്സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണവും ഉന്നത വിജയികള്‍ക്ക് ആദരവും സംഘടിപ്പിച്ചു.

വിഷന്‍ & മിഷന്‍ 2023 തനത് പരിപാടിയുടെ ഭാഗമായി സൂര്യ, സമഭാവന കുടുംബശ്രീകള്‍ മക്കളേ മരിക്കരുത് മാതൃത്വം മറക്കരുത് ലഹരി വിരുദ്ധ ബോധവത്കരണസദസ്സും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലുമാണ്‌ സംഘടിപ്പിച്ചത്.

കെ.സി ചന്ദ്രികയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് വാര്‍ഡ് അംഗം എം.എം രഘുനാഥ് ഉദ്ഘാടനം ചെയ്ത് ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി.

കേരള പൊലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി.

പി. ഗംഗാധരന്‍, വി.പി. വേണു, കെ.എം. ശോഭ, ഒ. മമ്മു, ടി പ്രീതി, വി.പി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126092/organized-anti-drug-awareness-and-felicitated-top-achievers-at-avala)