---
title: "# mahilasangam | കേരള മഹിളാസംഘം പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "Kerala Mahilasangham organized Perambra Panchayath convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126121/kerala-mahilasangham-organized-perambra-panchayath-convention"
published_at: "2023-06-30T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e9307d8fd7_1_mm2.jpg"
keywords: []
---

# # mahilasangam | കേരള മഹിളാസംഘം പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: കേരള മഹിളാസംഘം പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: കേരള മഹിളാസംഘം പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

റോഡ് വികസനത്തിനായി പൊളിച്ചു നീക്കേണ്ടി വന്ന പേരാമ്പ്ര ടൗണിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കണമെന്നും, സ്ത്രീകളുള്‍പ്പെടെയുള്ള ജനങ്ങള്‍ മഴയത്തും, വെയിലത്തും പീടികവരാന്തകളില്‍ കാത്തിരിക്കേണ്ട സ്ഥിതിക്ക് പരിഹാരം കാണണമെന്നും കേരള മഹിളാസംഘം പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മഹിളാസംഘം ജില്ലാ ജോ. സെക്രട്ടറി ടി. ഭാരതി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.എം. ലതിക അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ്  വി.എം. ദേവി, എം.കെ. സീമ, എം. ഷൈനി, ടി. ശിവദാസന്‍, പി.കെ. സുരേഷ്, വിനോദ് തിരുവോത്ത്, പി.കെ. രാജു, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി സെക്രട്ടറി എം.കെ. സീമ, പ്രസിഡന്റ്  പി.എം. ലതിക, വൈസ് പ്രസിഡന്റ്  എം. ഷൈനി, ജോ: സെക്രട്ടറി വി.കെ. സജിന, ട്രഷറര്‍ പി.കെ നിഷ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126121/kerala-mahilasangham-organized-perambra-panchayath-convention)