---
title: "#Seva Bharathi | സേവാഭാരതി പടിഞ്ഞാറക്കര ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Seva Bharathi padinjarakkara felicitated the top winners at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126148/seva-bharathi-padinjarakkara-felicitated-the-top-winners-at-muyippoth"
published_at: "2023-06-30T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ea486e91c9_1_amn2.jpg"
keywords: []
---

# #Seva Bharathi | സേവാഭാരതി പടിഞ്ഞാറക്കര ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **മുയിപ്പോത്ത്:** സേവാഭാരതി പടിഞ്ഞാറക്കരയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**മുയിപ്പോത്ത്:** സേവാഭാരതി പടിഞ്ഞാറക്കരയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

പ്രശസ്ത നാടക കലാകാരന്‍ സത്യന്‍ മുദ്ര പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സേവാഭാരതി ചെയര്‍മാന്‍ രാഗേഷ് പരയിലാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സേവാഭാരതി പടിഞ്ഞാറക്കര കണ്‍വീനര്‍ ശരത്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ്‌ചെയര്‍മാന്‍ പറമ്പത്ത് ശശി നന്ദിയും പറഞ്ഞു.

സേവാഭാരതി പടിഞ്ഞാറക്കര ട്രഷറര്‍ എ.കെ രജീഷ്, അംഗങ്ങളായി എ.കെ സന്തോഷ്, കെ.എന്‍ ഷിജു, കെ.പി സുനില്‍, കെ.പി കണാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126148/seva-bharathi-padinjarakkara-felicitated-the-top-winners-at-muyippoth)