---
title: "#jel jeevan |  പൈപ്പിടലില്‍ റോഡുകള്‍ ചളിക്കുളമായി "
english_title: "Piping of Jal Jeevan Project; Roads turned muddy in Arikulam panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126153/piping-of-jal-jeevan-project-roads-turned-muddy-in-arikulam-panchayat"
published_at: "2023-06-30T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eaa8320046_1_are3.jpg"
keywords: []
---

# #jel jeevan |  പൈപ്പിടലില്‍ റോഡുകള്‍ ചളിക്കുളമായി 

> **Lead Summary:** **പേരാമ്പ്ര :** ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി മഴക്കാലത്ത് നടത്തുന്നത് കാരണം അരിക്കുളം പഞ്ചായത്തിലെ ചെറുകിട റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ചളിക്കുളമായി.

## Article Content

**പേരാമ്പ്ര :** ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി മഴക്കാലത്ത് നടത്തുന്നത് കാരണം അരിക്കുളം പഞ്ചായത്തിലെ ചെറുകിട റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ചളിക്കുളമായി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്നത് കാരണം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. പല ഭാഗത്തേക്കും വാഹനങ്ങള്‍ കടന്ന് പോകാന്‍ പറ്റത്തത് കൊണ്ട് രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ കടുത്ത പ്രയാസത്തിലാണ്.

കിളച്ച മണ്ണ് റോഡ് അരികില്‍ കിടക്കുന്നത് കാരണം മഴ വെള്ളത്തില്‍ ഒലിച്ച് റോഡില്‍ ഇറങ്ങി ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് ഇവിടെ പതിവ് കാഴ്ച്ചയാണ്.

ഈ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി പരിഹാരം ഉണ്ടാക്കണമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ടി രാരു കുട്ടി അധ്യക്ഷത വഹിച്ചു. എസ് മുരളിധരന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ശ്രീധരന്‍ കപ്പത്തൂര്‍, യൂസഫ് കുറ്റിക്കണ്ടി, കെ.കെ ബാലന്‍, കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126153/piping-of-jal-jeevan-project-roads-turned-muddy-in-arikulam-panchayat)