---
title: "#Legal Metrology | പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി  ഓഫീസ് അനുവദിക്കുക"
english_title: "Allow Legal Metrology Office at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126216/allow-legal-metrology-office-at-perambra"
published_at: "2023-06-30T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ee8bb196ea_1_ad2.jpg"
keywords: []
---

# #Legal Metrology | പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി  ഓഫീസ് അനുവദിക്കുക

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക. പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളികള്‍ മീറ്റര്‍ സിലിംഗിന് കൊയിലാണ്ടിയിലെ ലീഗല്‍ മെട്രോളജി ഓഫീസിനെയാണ് ആശ്രയിച്ചു വരുന്നത്. ഇത് കാരണം വലിയ തോതില്‍ തൊഴില്‍ ദിനം നഷ്ടപ്പെടാന്‍ ഇടയാവുന്നുണ്ട്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക. പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളികള്‍ മീറ്റര്‍ സിലിംഗിന് കൊയിലാണ്ടിയിലെ ലീഗല്‍ മെട്രോളജി ഓഫീസിനെയാണ് ആശ്രയിച്ചു വരുന്നത്. ഇത് കാരണം വലിയ തോതില്‍ തൊഴില്‍ ദിനം നഷ്ടപ്പെടാന്‍ ഇടയാവുന്നുണ്ട്.

ഇത്തരം പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നും പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫിസ് അനുവദിക്കണമെന്നും ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍കേര്‍സ് യൂനിയന്‍ വെള്ളിയൂര്‍ സെക്ഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.

എ.എം അബ്ദുള്‍ സലാം നഗറില്‍ നടന്ന സമ്മേളനം കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. സി.എം സത്യന്‍ സംസാരിച്ചു.

എ.എം. അനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ കബീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിറാസ് അമ്മത് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ.കെ. കബീര്‍ പ്രസിഡണ്ട്, എ.എം. അനീഷ സെക്രട്ടറി, ലൈ ഷിര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126216/allow-legal-metrology-office-at-perambra)