---
title: "ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടു "
english_title: "He died in Makkah during Hajj"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126225/he-died-in-makkah-during-hajj"
published_at: "2023-06-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eec17ee8ee_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടു 

> **Lead Summary:** **കൊയിലാണ്ടി: **ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടു. കൊയിലാണ്ടി ജുമാഅത്ത് പള്ളിക്ക് സമീപം സുഹാനയില്‍ സി.എം ഹാഷിം ആണ് ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടത്.

## Article Content

**കൊയിലാണ്ടി: **ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടു. കൊയിലാണ്ടി ജുമാഅത്ത് പള്ളിക്ക് സമീപം സുഹാനയില്‍ സി.എം ഹാഷിം ആണ് ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടത്.

മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പരേതനായ എം.അബ്ദുല്ലക്കുട്ടി ഹാജിയുടെയും പരേതയായ ചങ്ങരം പള്ളി മാടത്തുമ്മല്‍ ആയിശയുടെയും മകനാണ്.

സുന്നി മഹല്ല് ജമാഅത്ത് സെക്രട്ടറി, ഐ.സി.എസ് സ്‌കൂള്‍ ട്രഷറര്‍, ജുമാഅത്ത് പള്ളി, മദ്രസത്തുല്‍ ബദ്രിയ്യ എക്സിക്യൂട്ടീവ് മെമ്പര്‍, എസ് വൈ എസ് ശാഖ സെക്രട്ടറി. എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

യൂത്ത് ലീഗിന്റെ പഴയ കാല മണ്ഡലം പ്രസിഡണ്ടുമായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സുബൈദ (റോസ് മഹല്‍).

മക്കള്‍: സുഹൈല്‍, സിറാജ് (ഇരുവരും ഖത്തര്‍), ഹഫ്സ, ജുഹൈന. മരുമക്കള്‍: സഫ്ന വടകര, ഷാന കക്കോടി,സാദിഖ് കാപ്പാട് ,ഷാനിഷ് ചേളന്നൂര്‍

സഹോദരങ്ങള്‍ : സിഎം അഹമ്മദ്, ഹാരിസ്, സാദി ഖ് (ചെന്നൈ) ,ലത്തീഫ് കുവൈത്ത്), റഷീദ് (മസ്‌ക്കറ്റ്) അസ്മ( മലേഷ്യ) സാഹിറ പയ്യോളി, കുല്‍സു കൊയിലാണ്ടി, പരേതനായ ഇസ്മായില്‍, മയ്യത്ത് മക്കയില്‍ കബറടക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126225/he-died-in-makkah-during-hajj)