---
title: "ചെങ്ങോടുമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി "
english_title: "Landslide threat in Chengdomala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126235/landslide-threat-in-chengdomala"
published_at: "2023-06-30T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ef37639fb5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചെങ്ങോടുമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി 

> **Lead Summary:** **പേരാമ്പ്ര :** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കിഴക്കന്‍ മൂലാട് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണിടിഞ്ഞ് കല്ലുകള്‍ ഉള്‍പ്പെടെ താഴോട്ട് പതിച്ചു.

## Article Content

**പേരാമ്പ്ര :** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കിഴക്കന്‍ മൂലാട് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണിടിഞ്ഞ് കല്ലുകള്‍ ഉള്‍പ്പെടെ താഴോട്ട് പതിച്ചു.

വലിയ പാറക്കഷ്ണങ്ങള്‍ ഏതു സമയവും നീങ്ങി വരാന്‍ പാകത്തിന് നില്‍ക്കുന്നുണ്ട്. പത്തോളം കുടുംബങ്ങള്‍ ഇതിന്റെ താഴ്വാരത്ത് വസിക്കുന്നുണ്ട്. പാറക്കഷ്ണങ്ങള്‍ക്ക് സമീപത്തെ മണ്ണൊലിച്ച് പോകുന്നതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് ചെറിയ രീതിയില്‍ ഉള്ള ഉരുള്‍ പൊട്ടലും മണ്ണൊലിപ്പും ഉണ്ടായിരുന്നു.

2018 ലെ പ്രളയ സമയത്ത് മണ്ണൊലിപ്പ് ഭീഷണിയില്‍ ഈ സ്ഥലത്തെ കുടുംബങ്ങളെ ബന്ധു വീട്ടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

സംഭവ സ്ഥലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. വിലാസിനി സന്ദര്‍ശിച്ചു. നാട്ടുകാര്‍ ഓപ്പ് ശേഖരിച്ച് കോട്ടൂര്‍ പഞ്ചായത്ത്, വില്ലേജ്, ജിയോളജി എന്നിവിടങ്ങളില്‍ പരാതി നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126235/landslide-threat-in-chengdomala)