---
title: "#rotary perambra / പേരാമ്പ്ര റോട്ടറി ക്ലബ്ബിന് അംഗീകാരം "
english_title: "Recognition to Perambra Rotary Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126260/recognition-to-perambra-rotary-club"
published_at: "2023-06-30T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f0c3e9eb11_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #rotary perambra / പേരാമ്പ്ര റോട്ടറി ക്ലബ്ബിന് അംഗീകാരം 

> **Lead Summary:** **പേരാമ്പ്ര **: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ 2022-23 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് പേരാമ്പ്ര റോട്ടറി ക്ലബ് അര്‍ഹരായി.

## Article Content

**പേരാമ്പ്ര **: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ 2022-23 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് പേരാമ്പ്ര റോട്ടറി ക്ലബ് അര്‍ഹരായി.

വൊക്കേഷനല്‍ സര്‍വീസസ്, വാട്ടര്‍ ആന്റ് സാനിറ്റേഷന്‍, പബ്ലിക് ഗ്രൂപ്പ് ബി കാറ്റഗറിയില്‍ ഇമേജ് എന്നിവക്ക് സ്‌പെഷ്യല്‍ അവാര്‍ഡുകളും കൂടാതെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ്, പൊതു ഇടങ്ങള്‍ സൗന്ദര്യവല്‍ക്കരണം എന്ന് തുടങ്ങി 15 ഓളം അവാര്‍ഡുകള്‍ കൂടി ലഭിക്കുകയുണ്ടായി.

പ്രസിഡണ്ട് രാജബാലന്‍, സെക്രട്ടറി ജയരാജന്‍, ക്ലബ്ബ് മെമ്പര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് മജിസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.പി പ്രമോദ് നായനാരില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

പേരാമ്പ്ര റോട്ടറിയുടെ 2023-24 വര്‍ഷത്തെ സാരധികളായി എന്‍.പി.സുധീഷ്, സി.സി. രജീഷ് എന്നിവരെ അവരോധിക്കുന്ന ചടങ്ങ് ജൂലൈ 11ന് നടക്കും.

DG Elect MPHF Dr. സന്തോഷ് ശ്രീധര്‍ മുഖ്യാഥിതിയായ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.പി. രാജ ബാലന്‍, സെക്രട്ടറി ജയരാജന്‍ കല്പകശ്ശേരി, എന്‍.പി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126260/recognition-to-perambra-rotary-club)